Sat, 25 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Science Festival:

Idukki

ഇ​ടു​ക്കി റ​വ്യ​ന്യു ജി​ല്ലാ ശാ​സ്ത്രോ​ത്സ​വം : വി​സ്മ​യ​ത്തി​ന്‍റെ ചെ​പ്പു തു​റ​ന്നു

 തൊ​ടു​പു​ഴ: വി​സ്മ​യ​ത്തി​ന്‍റെ ചെ​പ്പു തു​റ​ന്നു. വി​ദ്യാ​ർ​ഥി​ക​ൾ ഭാ​വ​ന​യു​ടെ ചി​റ​കി​ലേ​റി​യ​പ്പോ​ൾ ഇ​ത​ൾ വി​രി​ഞ്ഞ​ത് നൂ​ത​ന ആ​ശ​യ​ങ്ങ​ളും പു​ത്ത​ൻ പ​രീ​ക്ഷ​ണ​ങ്ങ​ളും. നി​ർ​മി​തബു​ദ്ധി​യു​ടെ അ​ന​ന്ത സാ​ധ്യ​ത​യി​ലേക്ക് വി​ര​ൽച്ചൂ​ണ്ടു​ന്ന​താ​യി​രു​ന്നു റ​വ​ന്യു ജി​ല്ലാ സ്കൂ​ൾ ശാ​സ്ത്രമേ​ള​യി​ലെ കൗ​തു​ക​ക്കാ​ഴ്ച​ക​ൾ. ഇ​ന്ന​ലെ ശാ​സ്ത്രം, ഗ​ണി​ത​ശാ​സ്ത്രം, സാ​മൂ​ഹ്യ​ശാ​സ്ത്രം, ഐ​ടി എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് കൗ​മാ​രപ്ര​തി​ഭ​ക​ൾ മാ​റ്റു​ര​ച്ച​ത്.

ശാ​സ്ത്രോ​ത്സ​വം ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ർ ജ​യ​ല​ക്ഷ്മി ഗോ​പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ട്ട​യം ആ​ർ​ഡി​ഡി പി.​എ​ൻ.​ വി​ജി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ർ മു​ഹ​മ്മ​ദ് അ​ഫ്സ​ൽ, ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഉ​പ ഡ​യ​റ​ക്ട​ർ പി.​സി.​ ഗീ​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


ആ​ദ്യ​ദി​നം പി​ന്നി​ട്ട​പ്പോ​ൾ 703 പോ​യി​ന്‍റു​മാ​യി ക​ട്ട​പ്പ​ന ഉ​പ​ജി​ല്ല​യാ​ണ് മു​ന്നി​ൽ. തൊ​ടു​പു​ഴ 631 പോ​യിന്‍റോ​ടെ തൊ​ട്ടുപി​ന്നി​ലു​ണ്ട്. അ​ടി​മാ​ലി - 618, പീ​രു​മേ​ട് -532, നെ​ടു​ങ്ക​ണ്ടം - 509 എ​ന്നി​ങ്ങ​നെ​യാ​ണ് പോ​യി​ന്‍റു നി​ല. സ്കൂ​ൾത​ല​ത്തി​ൽ 275 പോ​യി​ന്‍റു​മാ​യി കൂ​ന്പ​ൻ​പാ​റ ഫാ​ത്തി​മ മാ​താ ഗേ​ൾ​സ് എ​ച്ച്എ​സ്എ​സാ​ണ് കു​തി​പ്പി​ലാ​ണ്.


ക​രി​മ​ണ്ണൂ​ർ സെ​ന്‍റ് ജോ​സ​ഫ്സ് എ​ച്ച്എ​സ്എ​സ് 197 പോ​യി​ന്‍റു​മാ​യി ര​ണ്ടാം സ്ഥാ​ന​ത്താ​ണ്. ഇ​ര​ട്ട​യാ​ർ എ​സ്ടി എ​ച്ച്എ​സ്എ​സ് - 186, അ​ട്ട​പ്പ​ള്ളം സെ​ന്‍റ് തോ​മ​സ് ഇ​എം​എ​ച്ച്എ​സ്എ​സ് അ​ട്ട​പ്പ​ള്ളം -166, മു​രി​ക്കാ​ശേ​രി എ​സ്എം​എ​ച്ച്എ​സ്എ​സ് മു​രി​ക്കാ​ശേ​രി -149 എ​ന്നി​ങ്ങ​നെ​യാ​ണ് പോ​യി​ന്‍റു​ക​ൾ ക​ര​സ്ഥ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​ന്ന് എ​പി​ജെ അ​ബ്ദു​ൾ ക​ലാം സ്കൂ​ളി​ൽ പ്ര​വൃ​ത്തി പ​രി​ച​യമേ​ള ന​ട​ക്കും.

Latest News

Up